ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. 66 റണ്‍സെടുത്ത് താരം പുറത്തായിരുന്നു. എന്നാല്‍ 51 റണ്‍സെടുത്തപ്പോഴെ സ്മിത്തിനെ തേടി ഒരു നേട്ടമെത്തി. ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക ബാറ്റര്‍ എന്ന റെക്കോഡാണ് സ്മിത്തിന്റെ പേരിലായത്. ലോര്‍ഡ്‌സില്‍ അദ്ദേഹിന് ആകെ 578 റണ്‍സായി.

ഇനി പവർ കട്ട് പ്രശ്നമാക്കേണ്ട….

നിങ്ങളുടെ വീടും പ്രകാശിക്കട്ടെ…..

📞 9497138879, 8921823324

Leave a Reply

Your email address will not be published. Required fields are marked *