ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രത്യേക ട്രെയിൻ ടിക്കറ്റാണ് സർക്കുലർ ജേർണി ടിക്കറ്റ്. എസി ഉൾപ്പെടെ ഏത് ക്ലാസിൽ വേണമെങ്കിലും നിങ്ങളുടെ സൌകര്യാർത്ഥം ടിക്കറ്റെടുക്കാം

ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രത്യേക ട്രെയിൻ ടിക്കറ്റാണ് സർക്കുലർ ജേർണി ടിക്കറ്റ്. എസി ഉൾപ്പെടെ ഏത് ക്ലാസിൽ വേണമെങ്കിലും നിങ്ങളുടെ സൌകര്യാർത്ഥം ടിക്കറ്റെടുക്കാം. എന്നാൽ, യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ സ്‌റ്റേഷനിലായിരിക്കണമെന്ന് മാത്രം. 56 ദിവസത്തെ കാലാവധിയിൽ നിങ്ങൾക്ക് 8 യാത്രകളാണ് നടത്താനാകുക. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ 8 റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ഇറങ്ങാൻ പാടില്ല. കൊച്ചിയിൽ നിന്ന് ഹൈദരാബാദ്, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ ആദ്യം ഹൈദരാബാദിൽ ഇറങ്ങി അവിടെ തങ്ങിയ ശേഷം മറ്റിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാം. തിരികെ കൊച്ചിയിലെത്തുന്നതിനിടയിൽ ഇത്തരത്തിൽ പരമാവധി 8 സ്റ്റേഷനുകളിൽ മാത്രമേ ഇറങ്ങാൻ പാടുള്ളൂ.

ഇനി പവർ കട്ട് പ്രശ്നമാക്കേണ്ട….

നിങ്ങളുടെ വീടും പ്രകാശിക്കട്ടെ…..

📞 9497138879, 8921823324

 

സർക്കുലർ ജേർണി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിധം

സർക്കുലർ ജേർണി ടിക്കറ്റ് അപേക്ഷ ഫോം പൂരിപ്പിച്ച് റെയിൽവേ ചീഫ് ബുക്കിംഗ് സൂപ്പർവൈസർക്ക് മുമ്പാകെ സമർപ്പിക്കുക. നിങ്ങളുടെ യാത്രാ പദ്ധതി എങ്ങനെയാണെന്ന് പരിശോധിച്ച ശേഷം ടിക്കറ്റ് നിരക്ക് കണക്കാക്കപ്പെടുകയും ഈ വിവരം സ്‌റ്റേഷൻ മാനേജരെ അറിയിക്കുകയും ചെയ്യും. ഈ പ്രക്രിയകൾ പൂർത്തിയായ ശേഷം നിങ്ങൾ യാത്ര തുടങ്ങുന്ന സ്‌റ്റേഷനിലെ ബുക്കിംഗ് ഓഫീസിൽ നിന്ന് സർക്കുലർ ടിക്കറ്റ് വാങ്ങണം. ഏതൊക്കെ സ്റ്റേഷനുകളിലാണ് നിങ്ങൾ ഇറങ്ങാൻ ഉദ്ദേശിക്കുന്നതെന്ന വിവരം അവിടെ വെച്ച് തെരഞ്ഞെടുക്കാം. ഇതോടെ നിങ്ങളുടെ സർക്കുലർ ജേർണി ടിക്കറ്റ് റെഡി

Leave a Reply

Your email address will not be published. Required fields are marked *