ജയിലിൽ ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫാന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഈ നടപടി. കഴിഞ്ഞ ആഴ്ചയോടെ അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും അപകടനില പൂർണ്ണമായും തരണം ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ, അഫാനെ ഉടൻ ജയിലിലേക്ക് മാറ്റാനാവില്ലെന്ന് ജയിലധികൃതർ വ്യക്തമാക്കി. ഓർമ്മശക്തിയുൾപ്പെടെ പൂർണ്ണമായും വീണ്ടെടുത്തെങ്കിലും, കൂടുതൽ വൈദ്യനിരീക്ഷണവും മാനസികാരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തലും ആവശ്യമാണെന്നാണ് ജയിലധികൃതർ ചൂണ്ടിക്കാട്ടുന്നത്. പൂർണ്ണമായ ആരോഗ്യവും മാനസിക സ്ഥിതിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജയിലിലേക്ക് മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനാകൂ.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തടവുകാരെ പാർപ്പിക്കുന്ന പ്രത്യേക സെല്ലിലേക്ക് മാറ്റി.












Leave a Reply