ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയിൽ – പുതുമകൾ നിറഞ്ഞ പരിപാടികളോടെ ഓണം ചിരിയുടെ കലവറയായി

തൃക്കരിപ്പൂർ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം നർമ്മവും പുതുമയും വാശിയും. നിറഞ്ഞ പരിപാടികൾ കൊണ്ട് നാടിന് ഒരു സാംസകാരിക വിരുന്നായി മാറി . ഉത്രാട ദിനത്തിൽ കോരിച്ചൊരിഞ്ഞ മഴയത്തും മാവേലി ഇറങ്ങി. തിരുവോണ ദിനത്തിൽ മൈത്താണി സ്കൂളിൽ നമ്മുട സാംസ്കാരിക തനിമ നിലനിർത്തുന്നതും രസകരവുമായ നിരവധി മത്സരങ്ങൾ അരങ്ങേറി.

ഡാൻസ് കസേരകളി കപ്പിൾസ് കമ്പവലി ,കപ്പിൾസ് സാരി ഉടുക്കൽ, ബലാബലം, തുടങ്ങിയ രസകരവും നൂതനവുമായി വിവിധ മത്സരങ്ങൾ അരങ്ങേറി സമാപന പരിപാടിയിൽ തൃക്കരിപ്പൂരിലെ സാംസ്കാരിക സാമൂഹ്യ പ്രവർത്തകനായ നസീർ ടി സമ്മാനദാനം നിർവ്വഹിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത 150 ഓളം പേർക്ക് സമ്മാനം നൽകി ചടങ്ങിൽ ഗ്രന്ഥശാലി പ്രസിഡണ്ട് ടി.തമ്പാൻ അധ്യക്ഷത വഹിച്ചു. സദാനന്ദൻ പി , സന്തോഷ് കുമാർ ചാലിൽ , രാജീവൻ.എം പി , ബിനേഷ് വിത്തൻ, സതീശൻ വി.എം, നന്ദന പി.കെ, നിവ്യ.ടി, പ്രദേഷ് തെരാജേഷ് പയ്യനൂർക്കാരൻ, സനൂപ് എം, സന്ദീപ് പി രാമകൃഷ്ണൻ കെ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സെക്രട്ടറി പി. രാജ് ഗോപാലൻ സ്വാഗതം പറഞ്ഞു. മധുസൂദനൻ വി.എം, നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *