ജില്ലയുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ വിസ്മയ തീരം ഡോക്യുമെൻ്ററിയുടെ ടീസർ പ്രകാശനം ചെയ്തു


ചെറുവത്തൂർ :കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ മനോഹര ദൃശ്യങ്ങൾ പകർത്തിയ ബ്ലൂമൂൺ ക്രിയേഷൻ്റെ വിസ്മയ തീരം ഡോക്യുമെൻ്ററി റീലീസ് ചെയ്യുന്നതിന് മുന്നോടിയായി ടീസർ പുറത്തറക്കി.ഡി ടി പി സി ചെറുവത്തൂരിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൻ്റെ ഉദ്ഘാടന വേദിയിൽ പ്രശസ്ത സിനിമ നടൻ പി പി കുഞ്ഞികൃഷ്ണൻ ടീസർ പ്രകാശനം ചെയ്തു.ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ അധ്യക്ഷനായി.സിനിമ നിർമ്മാതാവ് വിജയകുമാർ പാലക്കുന്ന്,വിസ്മയ തീരം ഡോക്യുമെൻ്ററി സംവിധായകനും നിർമാതാവുമായ മൂസ പാലക്കുന്ന്,ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, മാധ്യമ പ്രവർത്തകൻ രാജേഷ് മാങ്ങാട്, കാസർകോട് ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം അച്യുതൻ മാസ്റ്റർ, സ്നേഹ വിജയൻ ഫോട്ടോഗ്രാഫർ ബിനാശ് നാസർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *