മഴയിൽ കൊളപ്പുറം, ചെറുപനത്തടി റോഡിൽ ഇഞ്ചിക്കാല ചാക്കോയുടെ വീട്ടിന് സമീപത്തെ കൂറ്റൻ കല്ല് റോഡിൽ പതിച്ച് ഗതാഗത തടസ്സമുണ്ടായി.

ചെറുപനത്തടി : ശക്തമായ മഴയിൽ കൊളപ്പുറം, ചെറുപനത്തടി റോഡിൽ ഇഞ്ചിക്കാല ചാക്കോയുടെ വീട്ടിന് സമീപത്തെ കൂറ്റൻ കല്ല് റോഡിൽ പതിച്ച് ഗതാഗത തടസ്സമുണ്ടായി. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. വിഷയം പഞ്ചായത്ത് മെമ്പറെ അറിയിച്ചിട്ടുണ്ട്. കൂറ്റൻ കല്ലായതിനാൽ ജെസിബി ഉപയോഗിച്ച് മാത്രമേ കല്ല് നീക്കി ഗതാഗതം പുനസ്ഥാപിക്കാനാവുള്ളുവെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *