കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

വന്യജീവി പ്രശ്‌നത്തിൽ കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ വീണ്ടും തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കടുവയും ആനയും നിലവിലുള്ള സംരക്ഷിത പട്ടികയിൽ തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു. ഇത് വന്യജീവി ആക്രമണങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കും സർക്കാരിനും വലിയ തിരിച്ചടിയാണ്.

 

 

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും, കടുവയെയും ആനയെയും നിലവിലെ ഷെഡ്യൂൾ ഒന്നിൽ നിന്ന് ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നുമാണ് കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ നിയമപരമായ അധികാരം നൽകണമെന്ന പ്രമേയം കഴിഞ്ഞ വർഷം കേരള നിയമസഭ പാസാക്കിയിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്രം ഇപ്പോൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *