
കാഞ്ഞങ്ങാട്: അമ്പലത്തറ – പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിയിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച പുലർച്ചെ നാലു മണിയോടെയാണ് കൂട്ട ആത്മഹത്യാ ശ്രമം നാട് അറിഞ്ഞത്. ഒരു മകൻ ബന്ധുവിനെ വിളിച്ചറിയിച്ചാണ് വിവരം പുറത്തറിയുന്നത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. കർഷകരായ ഗോപിയും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.












Leave a Reply