ഹോസ്‌ദുർഗ് ഉപജില്ല സ്കൂ‌ൾ കലോത്സവം 2025സംഘാടകസമിതി കോടോത്ത് ഡോ.അംബേദ്‌കർ ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്‌കൂൾ ആതിഥേയരാവുകയാണ്.

2025-26 അക്കാദമിക വർഷത്തെ ഹോസ്‌ദുർഗ് ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിന് ഒക്ടോബർ മാസത്തിൽ 28 മുതൽ നവംബർ 1 വരെ കോടോത്ത് ഡോ.അംബേദ്‌കർ ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്‌കൂൾ ആതിഥേയരാവുകയാണ്.

കുട്ടികളുടെ ഉള്ളിലുള്ള സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പൂർണ്ണതയിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സ്‌കൂൾ കലോത്സവങ്ങൾ.  വിദ്യാലയത്തിൽ വച്ച് നടക്കുന്ന ഹോസ്‌ദുർഗ് ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഒരു ജനകീയ ഉത്സവമാക്കി മാറ്റനായി മികച്ച സംഘാടകസമിതി രൂപീകരണയോഗം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്യ്തു . പരിപാടി സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു. അധ്യക്ഷത പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുത്തു. ഭുവനേഷ്കുമാർ, ഷിനോജ് ചാക്കോ, പി ദാമോദരൻ,രജനി കൃഷ്ണൻ, പി വി ലത, അരവിന്ദാക്ഷൻ, സൂര്യ ഗോപാലൻ, കുഞ്ഞികൃഷ്ണൻ, സനൽ കുമാർ, പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ശാന്തകുമാരി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *