പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എയ്ഞ്ചൽ, തേജസ്, ഐശ്വര്യ, കുടുംബശ്രീകളുടെ വാർഷികം പത്താം വാർഡ് മെമ്പർ കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു .

പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എയ്ഞ്ചൽ, തേജസ്, ഐശ്വര്യ, കുടുംബശ്രീകളുടെ വാർഷികം പത്താം വാർഡ് മെമ്പർ കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽ കുടുംബശ്രീ വാർഷികത്തിൽ ശ്രീജ വി.വി യും, തേജസ് കുടുംബശ്രീയുടെ വാർഷികത്തിൽ ഗൗരി നാരായണനും, ഐശ്വര്യ കുടുംബശ്രീയുടെ വാർഷികത്തിൽ നിഷയും അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ ആവീർഭാവം പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ഉന്നതിയിൽ എത്തിച്ച് സ്ത്രീകളുടെ എല്ലാതരത്തിലുള്ള വളർച്ചയ്ക്കും, ഉയർച്ചയ്ക്കും സാധിച്ചെന്ന് കെ.ജെ ജെയിംസ് പറഞ്ഞു. സ്വന്തമായി സ്വാശ്രയ ശീലം വളർത്തുകയും, കൂട്ടായ്മയിലൂടെ വളർച്ചയെന്ന മുദ്രാവാക്യം ഉയർത്താനും കുടുംബശ്രീയിലൂടെ സ്ത്രീ സമൂഹത്തിന് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീകളുടെ വാർഷികത്തിന് യഥാക്രമം റിയ മോൾ സന്തോഷ്, അമ്പിളി ബാബു, ജലജ ജയൻ എന്നിവർ സ്വാഗതം പറഞ്ഞു. ഐശ്വര്യ കുടുംബശ്രീ വാർഷികത്തിന് ബാലസഭ കുട്ടികളും പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത കുട്ടികൾക്കെല്ലാം വാർഡ് മെമ്പർ സമ്മാനവും നൽകി. കഴിഞ്ഞ അഞ്ചുവർഷത്തെ സ്തുത്യർഹമായ ജനസേവനത്തിന് കുടുംബശ്രീ യൂണിറ്റുകളുടെ ഉപഹാരം അതാത് കുടുംബശ്രീ യൂണിറ്റുകൾ വാർഡ് മെമ്പർക്ക് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *