ചെറുപനത്തടി സെന്റ്. മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷിക ആർട്സ് ഫെസ്റ്റ് ടാലൻ്റ്സ 2025 നു തിരി തെളിഞ്ഞു. കഴിവുകൾ ആഘോഷിക്കപ്പെടട്ടെ എന്ന മുദ്രാവാക്യത്തോടെ അരങ്ങേറിയ പരിപാടി വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കഴിവുകൾ പ്രകടിപ്പിക്കുന്നതിന് മികച്ച വേദിയായി.
ആർട്സ് സെക്രട്ടറി ഏബൽ വർഗീസ് സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോസ് കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു.
പരിപാടി ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും ഫ്ലവേർസ് ടി വി കോമഡി ഉത്സവം താരവുമായ റവ. ഫാ. എബിൻ ആന്റണി നിർവഹിച്ചു. തുടർന്ന് CFIC സെമിനാരിയുടെ റെക്ടർ റവ. ഫാ. ബിബിൻ വെള്ളാരംകല്ലിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. കൊപ്പുള രവിച്ചന്ദ്ര, പി.ടി.എ. പ്രസിഡന്റ് ശ്രീ ടിറ്റോ ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീമതി സ്വാതി പ്രഭ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥി ഹരിശങ്കർ മനോഹരമായ ഗാനത്തോടെ വേദിയെ സംഗീതമധുരമാക്കി. പരിപാടിയുടെ സമാപനത്തിൽ ആർട്സ് കോ-ഓർഡിനേറ്റർ ശ്രീമതി സൗമ്യ ദിലീപ് നന്ദിപ്രസംഗം നടത്തി.
സ്കൂളിന്റെ കലാമേള വൈവിധ്യമാർന്ന മത്സരങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മനോഹര വേദിയായി













Leave a Reply