പനത്തടി പഞ്ചായത്തിലെ പാണത്തൂർ – പാറക്കടവ് – റാണിപുരം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നാല് കോടി രൂപയാണ് റോഡിന് അനുവദിച്ചിട്ടുളളത്. പനത്തടി പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസ് , പഞ്ചായത്തംഗങ്ങളായ പികെ സൗമ്യമോൾ, വിപി ഹരിദാസ്, കെകെ വേണു ഗോപാൽ, കെഎസ് പ്രീതി , ബി സജിനിമോൾ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി സവിത, സിപിഎം ലോക്കൽ സെക്രട്ടറി വിനു വർഗീസ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ് മധുസൂദനൻ, സിപിഐ ലോക്കൽ സെക്രട്ടറി എസ് പ്രതാപചന്ദ്രൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജി രാമചന്ദ്രൻ, റോഡ് കമ്മിറ്റി കൺവീനർ പി തമ്പാൻ, അജി ജോസഫ്, കരാറുകാരൻ സിഎം അഷറഫ് എന്നിവർ സംസാരിച്ചു.

പാണത്തൂർ – പാറക്കടവ് – റാണിപുരം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവ്വഹിച്ചു.












Leave a Reply