സംരംഭകത്വ പരിശീലന പരിപാടി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകരെ അവരുടെ സംരംഭം വിജയകരമായി ആരംഭിക്കാനും, പ്രവര്‍ത്തിപ്പിക്കാനും, വികസിപ്പിക്കാനും ആയി പ്രാപ്തരാക്കുന്നതിന് വേണ്ടി സംരംഭകരെ ഉള്‍കൊള്ളിച്ച് നടത്തുന്ന 13 ദിവസത്തെ പരിശീലന പരിപാടി RSETI വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. ഓഗസ്‌റ് 18 മുതല്‍ 30 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ വ്യവസായ കേന്ദ്രം മാനേജര്‍ സുരേഷ് പി.ആര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *