ഒരു വീട് നിര്‍മിക്കുമ്പോള്‍ ഓരോ നൂലാമാലകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ചിലതൊക്കെ സര്‍ക്കാര്‍ തന്നെ ഈസിയായി പരിഹരിച്ച് തരും. അത്തരത്തില്‍ വീട് നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുത ലൈനും പോസ്റ്റും കെഎസ്ഇബി തന്നെ മാറ്റിതരും.
അതേസമയം ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണഭോക്താവിനാണ് ഇപ്പോള്‍ സൗജന്യമായി കെഎസ്ഇബി ഈ സേവനം നല്‍കുന്നത്. അതായത് നിങ്ങള്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് 11 കെവി /ലോ റ്റെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ? സഹായിക്കാന്‍ കെഎസ് ഇ ബി എല്‍ ഇവിടെയുണ്ട്.
എന്താണ് ഈ പദ്ധതി
ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള ?50,000 വരെയുള്ള ചെലവ് KSEB വഹിക്കും.
ഈ സൗകര്യം BPL വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട BPL കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000ല്‍ താഴെയായിരിക്കണം.
വീടുവയ്ക്കാനുദ്ദേശിക്കുന്ന ഭൂമി ഉത്തരവിറങ്ങിയ 2025 ഓഗസ്റ്റ് 16ന് അപേക്ഷകന്റെ ഉടമസ്ഥതയിലുള്ളതോ പരമ്പരാഗതമായി വന്നുചേരേണ്ടതോ ആയിരിക്കണം
ആവശ്യമുള്ള രേഖകള്‍
തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള സാധുവായ BPL സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ?50,000ല്‍ താഴെയാണെന്ന് തെളിയിക്കുന്നത്).
വീട് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്.
ഈ സൗകര്യം അടുത്ത ആറ് മാസത്തേക്ക് മാത്രം!
ഇതിനായി നിങ്ങളുടെ അടുത്തുള്ള കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുക













Leave a Reply