തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോർഡും, ഗോൾഡ് മെഡലും നേടി പാണത്തൂരിന്റെ പടക്കുതിര ജിൽഷ ജിനിൽ

പാണത്തൂർ – തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോർഡും, ഗോൾഡ് മെഡലും, നേടി തിരുവനന്തപുരം ജി.വി രാജ സ്പോർട്ട് സ് സ്കൂളിലെ പാണത്തൂർ വട്ടക്കയം സ്വദേശിയായ ജിൽഷ ജിന്നിൽ. 2024 ലെ കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ എം കെ ജോസഫ് മെമ്മോറിയൽ ഇൻറർ ഡിസ്റ്റിക് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ 60 മീറ്റർ മത്സരത്തിൽ സ്വർണം നേടിയിരുന്നു. 2023 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, 2023 ൽ ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന ദേശീയ കായികമേളയിൽ 4 x 100 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. പാണത്തൂരിലെ ഹെഡ് ലോഡിങ് തൊഴിലാളിയും, ജീവകാരുണ്യ പ്രവർത്തകനുമായ ജിനിൽ മാത്യു വിന്റെയും, ജോമി വി ജെ ദമ്പതികളുടെ മകളാണ് പത്താം ക്ലാസുകാരിയായ ഈ കൊച്ചു മിടുക്കി.

Leave a Reply

Your email address will not be published. Required fields are marked *