കള്ളാർ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നടന്നു

രാജപുരം: കള്ളാർ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷക ദിനാഘോഷം കള്ളാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്യുകയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഭൂപേഷ് കെ , പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി ,
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഗോപി, പി ഗീത , സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗം കൃഷ്ണകുമാർ എം , കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുമ ഡി എൽ , പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി രവീന്ദ്രൻ , വെറ്റിനറി സർജൻ മുഹമ്മദ് ഷാനൂബ് , സിഡി എസ് ചെയർ പേഴ്സൺ കമലാക്ഷി കെ, രാജപുരം അഗ്രിക്കൾച്ചർ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം പ്രസിഡൻ്റ് പി സി തോമസ്സ്, പച്ചക്കറി ഉൽപ്പാദക സംഘം പ്രതിനിധി നാരായണൻ എ , വിവിധ രാഷ്ട്രിയ പ്രതിനിധി കളായ എം എം സൈമൺ,
ജിനോ ജോൺ, ബി രത്നാകരൻ നമ്പ്യാർ, എ ശശിധരൻ , ഇബ്രാഹിം ചെമ്മനാട്, ടോമി വാഴപ്പള്ളി, ലക്ഷ്മണ ഭട്ട്, പാടശേഖര സമിതി പ്രതിനിധി സേതുമാധവൻ കെ ആർ, ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് രഞ്ജിത്ത് എം എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഹനീന കെ എം സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് ശാലിനി പി കെ നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്മാർട്ട് കൃഷി ഭവനു വേണ്ടി ശിവശങ്കര ഭട്ട് സൗജന്യ മായി നൽകുന്ന ഭൂമിയുടെ രേഖ മുൻ പഞ്ചാത്ത് പ്രസിഡൻ്റ്എച്ച് വിഘ്നേശ്വര ഭട്ട് എം എൽ എ യ്ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *