അരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്

കര്‍ണ്ണാടകയിലെ ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളിലെ അന്വേഷണം. 50 ലക്ഷം രൂപയിലധികം ചെലവിട്ട് നേത്രാവദി നദിക്കരയില്‍ കൂഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ ശുചീകരണത്തൊഴിലാളിക്കെതിരെ കേസ് എടുക്കണമെന്നാണ് വിശ്വാസി കൂട്ടായ്മകള്‍ പറയുന്നത്. എന്നാല്‍ നേത്രാവതി നദിക്കരെ 13 ഇടത്ത് നടത്തിയ കുഴിക്കലില്‍, പലയിടത്തുനിന്നും അസ്ഥികളും, തലയോട്ടികളും കിട്ടിയിട്ടുണ്ടെന്നാണ്, ആക്ഷന്‍ കമ്മറ്റിക്കാര്‍ പറയുന്നത്. എന്നാല്‍ നേരത്തെ കോടതിയില്‍ മൊഴി കൊടുത്തതുപോലെ നൂറുകണക്കിന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കിട്ടാത്തത്, ഇത്രയും വര്‍ഷം കൊണ്ട് പ്രദേശത്തിന്റെ ഭൂമി ശാസ്ത്രം മാറിപ്പോയതിനാലാണ് എന്ന് സാക്ഷി പറഞ്ഞതായാണ് ആക്ഷന്‍ കമ്മറ്റിക്കാര്‍ പറയുന്നത്.
നേത്രാവതി നദി ഗതിമാറി ഒഴുകിയതിനാല്‍, മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇപ്പോള്‍ പാറകള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ്. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിയുമെന്നും ധര്‍മ്മസ്ഥലയിലെ മൂന്‍ ശുചീകരണത്തൊഴിലാളി പറഞ്ഞുവെന്നാണ്, കേസ് വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവന്ന വ്ളോഗര്‍മാര്‍ പറയുന്നത്. എന്നാല്‍ എസ്ഐടി ഇക്കാര്യം ഒന്നും സ്ഥിരീകരിക്കുന്നില്ല. തിരച്ചിലില്‍ അസ്ഥി കിട്ടിയോ ഇല്ലയോ എന്നത് ഇന്നും ദൂരുഹമാണ്.


Leave a Reply

Your email address will not be published. Required fields are marked *