കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്ര്യദിനാഘോഷം നടത്തി.
കേരളാ സീനിയർ സിറ്റിസൺസ് ഫോറം അരിപ്രോട് യൂണിറ്റിൻ്റെയും സായംപ്രഭ ഹോമിൻ്റെയും അഭിമുഖ്യത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ വാർഡു മെമ്പർ കെ.ജെ ജയിംസ് പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ച്, പതാകവന്ദനം നടത്തി. തുടർന്ന് സായംപ്രഭ ഹാളിൽ നടന്ന സമ്മേളനം മെമ്പർ കെ.ജെ ജെയിംസ് ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നാരായണൻ മാസ്റ്റർ, സജി ജോർജ് വി.എസ് വിനോദ് കുമാർ, വി.ജെ ചാക്കോ ശ്രീമതി ശോശാമ്മ ചാക്കോ എന്നിവർ സംസാരിച്ചു. ശ്രീമതി ലക്ഷ്മി ദേശഭക്തിഗാനം ആലപിച്ചു. പായസ വിതരണവും നടത്തി. തുടർന്ന് സായം പ്രഭ ഗുണഭോക്താവും അരിപ്രോട് യൂണിറ്റ് മെമ്പറുമായ ശ്രീമതി അമ്മിണി ജോസഫിൻ്റെ 81-ാം ജന്മദിനാഘോഷവും നടത്തി. മധുരപലഹാര വിതരണവും നടത്തി. കെയർഗിവർ ശ്രീമതി ശ്രീജ നന്ദി പ്രകാശിപ്പിച്ചു.
ബളാന്തോട് യൂണിറ്റ് സൗഹൃദ ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷം പ്രസിഡൻ്റ് കെ ബാലൻ പതാക ഉയർത്തി. ജോർജ് വർഗീസ് സ്വതന്ത്രദിന ആശംസകൾ നൽകി. പായസ വിതരണവും നടത്തി. ചാമുണ്ഡിക്കുന്നിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മോഹൻകുമാർ പതാക ഉയർത്തി. മധുര പലഹാരം വിതരണം ചെയ്തു. തുടർന്ന് ആറ് മുതിർന്ന അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡണ്ട് മോഹൻ കുമാർ, സെക്രട്ടറി കൃഷ്ണൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി എൻ ചന്ദ്രശേഖരൻ നായർ എന്നിവർ നേതൃത്വം നൽകി.

കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്ര്യദിനാഘോഷം നടത്തി.












Leave a Reply