
തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു ബാലവേദിയുടെ നേതൃത്വത്തിൽ വൈകുന്നേരം നടന്ന സ്വാതന്ത്ര്യദിനാഘോഷം എസ്.പി.സി കാസർഗോഡ് ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസറും ഈ വർഷത്തെ ബഹു: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ടി.തമ്പാൻ നിർവ്വഹിച്ചു. ചടങ്ങിൽ ബാലവേദി സെക്രട്ടറി നയന എം.വി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷീജ ഇ നമൃതപി.കെ എന്നിവർ സംസാരിച്ചു. ക്വസ് മത്സര വിജയികൾ: എൽ പി. വിഭാഗം ഒന്നാം സ്ഥാനം ധനിക് ബാല രണ്ടാം സ്ഥാനം അൻവിദ് എസ് ജിത്ത്, മൂന്നാം സ്ഥാനം നൗമികഎം.വി. ക്വിസ് മത്സരം യു.പി.വിഭാഗം ഒന്നാം സ്ഥാനം ഇഷാൻ മഹേഷ്, രണ്ടാം സ്ഥാനം അനുദേവ അനുവേദ എന്നിവർ നേടി തുടർന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ റിച്ചാഡ് ആറ്റൻബറോ സംവിധാനം നിർവ്വഹിച്ച ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. ചടങ്ങിൽ ഗ്രന്ഥശാല ലൈബ്രേറിയ നന്ദന പി.കെ നന്ദി പ്രകാശിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധി സിനിമാപ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി












Leave a Reply