എസ് വൈ എസ് കള്ളാർ ഗ്രാമ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂളിൽ പായസ വിതരണം നടത്തി പൊതു പ്രവർത്തകൻ ശശീന്ദ്രൻ കെ ആർ ഉദ്ഘാടനം നിർവഹിച്ചു

രാജപുരം : ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യദിനാഘോഷത്തിൽ കള്ളാർ ഗ്രാമ പഞ്ചായത്ത്‌ പൂടങ്കല്ല് ചാച്ചാജി ബഡ്‌സ് സ്കൂളിൽ എസ് വൈ എസ് ചുള്ളിക്കര അയ്യങ്കാവ് യൂണിറ്റ് കമ്മിറ്റി പായസ വിതരണം നടത്തി.
വാർഡ് മെമ്പർ അജിത് കുമാർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി.

പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അവരുടെ ത്യാഗത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നതെന്നും ഷിഹാബുദീൻ അഹ്സനി സ്വാതന്ത്ര്യദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
പൊതു പ്രവർത്തകൻ കെ ആർ ശശീന്ദ്രൻ പായസ വിതരണ ഉദ്ഘാടനം നിർവഹിച്ചുബഡ്‌സ് സ്കൂൾ പ്രിൻസിപ്പൽ ഡാലിയ മാത്യു നന്ദി പ്രസംഗം നടത്തി.
കെ. അബ്ദുല്ല ഹാജി, അബ്ദുൽ റഹിമാൻ നൂറാനി, നൗഷാദ് ചുള്ളി ക്കര, ഹമീദ് എ, ജുനൈദ് എം,എന്നിവർ നേതൃത്വം നൽകി. സ്കൂൾ ജീവനക്കാർ, രക്ഷകർത്താക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *