ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി.

പാണത്തൂർ : എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബി.ജെ.പി പനത്തടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരേക്ക് ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി. ബി.ജെ.പി വെള്ളരിക്കുണ്ട് നിയോജക മണ്ഡലം
പ്രസിഡണ്ട് വിനീത് മുണ്ടമാണി ഉത്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രീതി കെ എസ്, മണ്ഡലം കമ്മറ്റി അംഗങ്ങളായ ഗണേശൻ നായ്ക്, നന്ദകുമാർ ബാട്ടോളി, ബൂത്ത്‌ പ്രസിഡണ്ട് രാജശേഖര, സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മറ്റി അംഗം ജയപ്രകാശ് കല്ലപ്പള്ളി സ്വാഗതവും, പഞ്ചായത്ത്‌ കമ്മറ്റി ജനറൽ സെക്രട്ടറി പ്രതീഷ് കെ എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *