വൈക്കത്ത് പ്രദേശത്തെ വൈദ്യുതി അപകടത്തിൽ നിന്ന് നാടിനെ രക്ഷിച്ച കെ.ചന്ദ്രന്‍ മാതൃകയായി

തൃക്കരിപ്പൂർ: കഴിഞ്ഞ ആഴ്ച ശക്തമായ കാറ്റുംമഴയിലും വൈക്കത്ത് പ്രദേശത്ത് അഞ്ചോളം വീടുകളിൽ മരങ്ങൾ പൊട്ടി വൈദ്യുതി കമ്പിയിൽ വീണ് തകർന്ന് ഒരു പ്രദേശം മുഴുവൻ രാത്രിയിൽ അപകടാവസ്ഥയിലും ഇരുട്ടിലും ആയപ്പോൾ രക്ഷകനായി , ജീവൻ പണയം വെച്ച് ധൈര്യപൂർവം മുന്നിട്ടിറങ്ങി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കെ.ചന്ദ്രനെ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല വിജയോത്സവത്തോടനുബന്ധിച്ച് അനുമോദിച്ചു. ബഹു: തൃക്കരിപ്പൂർ എം.എൽ എ ,എം രാജഗോപാലൻ അനുമോദിച്ചു.
തെക്കാണ്ടത്തിൽ ജാനുവിന്റെ വീട്ടിന് മുന്നിൽ വെള്ളക്കെട്ടിനുള്ളിൽ കപ്പി പൊട്ടിവീണ് വൈദ്യുതി ലൈൻ അപകടകരമായി കിടക്കുകയായിരുന്നു. കൂടാതെ ജാനുവിന്റെയും കുഞ്ഞമ്പു നായരുടെ വീടിന് സമീപവും ടി. കുഞ്ഞിക്കണ്ണൻ, വി.എം. മധുസൂദനൻ (എസ്.ഐ), വൈക്കത്ത് എന്നിവരുടെ വീടുകളിലുമായി മരങ്ങൾ ഇലക്ട്രിക് ലൈനിൽ പൊട്ടി വീണ് വൈദ്യുതി വിതരണം നിലച്ചു.
ഒരു രാത്രി മുഴുവൻ ഇരുട്ടിലായിരുന്ന ഈ 5 വീടുകളിലും അപകട സാധ്യത ഉയർന്ന സാഹചര്യത്തിൽ, സ്വന്തം ജീവൻ പോലും പണയംവച്ച് കെ.ചന്ദ്രൻ വൈദ്യുതി ലൈൻ ഓഫാക്കി ഒരോ വീട്ടിലും എത്തി പുലർച്ചവരെമരങ്ങൾ വെട്ടിമാറ്റാൻ നേതൃത്വം നൽകി.
സമൂഹസുരക്ഷയ്‌ക്കായി കാഴ്ചവെച്ച ഈ സന്നദ്ധതയും മനസുതുറന്ന സേവനവും പ്രശംസിച്ച് ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആദരസൂചകമായി അനുമോദനം നൽകിയത് ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അംഗം എം. ഗംഗാധരൻ, സി.പി ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.ബി.ബിജീഷ്,തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻനന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *