സെന്റ് പോൾസ് എ യു പി സ്കൂളിന്റെ നല്ലപാഠം ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങളും ടീച്ചേഴ്സും കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന സ്നേഹാലയം ട്രസ്റ്റ് സന്ദർശിച്ചു.

തൃക്കരിപ്പൂർ. സെന്റ് പോൾസ് എ യു പി സ്കൂളിന്റെ നല്ലപാഠം ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങളും ടീച്ചേഴ്സും കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന സ്നേഹാലയം ട്രസ്റ്റ് സന്ദർശിച്ചു. 250 ൽപരം അന്തേവാസികൾ താമസിക്കുന്ന സ്നേഹാലയത്തിൽ മാനസിക ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഏറെയും. സ്കൂളിലെ കുട്ടികളിൽ നിന്നും സമാഹരിച്ച ഭക്ഷണസാധനങ്ങളും സോപ്പുകളും ആയാണ് ക്ലബ്ബംഗങ്ങൾ സ്നേഹാലയത്തിൽ എത്തിയത് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുപോയ അനേകം ജീവിതങ്ങളുടെ നേർക്കാഴ്ച കുട്ടികൾക്ക് വലിയ ഒരു തിരിച്ചറിവായി മാറുകയായിരുന്നു. സ്നേഹാലയം മാനേജർ ബ്രദർ ഈശോദാസ് ഏവരെയും സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷായ്മോൾ ജോർജ് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *