രാജപുരം : ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു. താലുക്ക് അധ്യക്ഷ സുജാത നാരായണൻ അധ്യക്ഷത വഹിച്ചു. താലുക്ക് രക്ഷാധികാരി തമ്പാൻ മഞ്ഞങ്ങാനം ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. റവന്യ ജില്ലാ കാര്യദർശി ജയറാം മാടിക്കൽ, ഗോകുല ജില്ലാ കാര്യദർശി സുരേഷ് പടിഞ്ഞാറെക്കര, രാഷ്ട്രീയ സ്വയംസേവക സംഘ് പനത്തടി ഖണ്ഡ് സേവാപ്രമുഖ് ദിലീപ് പ്രാന്തർ കാവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രക്ഷാധികാരിമാർ തമ്പാൻ മഞ്ഞങ്ങാനം, ചന്ദ്രൻ പൈക്ക.

ആഘോഷപ്രമുഖ് : കൃഷ്ണൻകുട്ടി ചാമണ്ഡിക്കുന്ന്, സഹ ആഘോഷ പ്രമുഖ് : ജിതിൻ അട്ടോടുകയ,
അധ്യക്ഷൻ : ബാലകൃഷ്ണൻ അടുക്കം കൊട്ടോടി, ഖജാൻജി : സന്തോഷ് കുമാർ കള്ളാർ എന്നിവരെ തിരഞ്ഞെടുത്തു .ജീതിൻ അട്ടോട്ടുകയ യോഗത്തിൽ നന്ദി അറിയിച്ചു. മംഗളശ്ലോകത്തോടെ യോഗം അവസാനിച്ചു.
ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു. താലുക്ക് അധ്യക്ഷ സുജാത നാരായണൻ അധ്യക്ഷത വഹിച്ചു.












Leave a Reply