പതിനൊന്നാം വാർഡ് കുറിഞ്ഞി കുടുംബശ്രീ സിഡിഎസ് വാർഷികം ആഘോഷിച്ചു.


പനത്തടി: പതിനൊന്നാം വാർഡ് സിഡിഎസ് വാർഷികം വയോജന കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷ അനിതകുമാരി നിർവഹിച്ചു. അനിലകുമാരി സ്വാഗതം പറഞ്ഞു. ആദരിക്കൽ ചടങ്ങ് ലത അരവിന്ദൻ നിർവഹിച്ചു. വിലാസിനി കൃഷ്ണൻകുട്ടി ഭാർഗവിഭായ് യശോദ എന്നിവരെ ആദരിച്ചു. സൗമ്യ മോൾ,സജിനി മോൾ,സുശീലഗോവിന്ദൻ, യശോദ, ലൈസ, ശാരദ സുകുമാരൻ, ഉഷ രാജു, ആശ മോൾ സുനിത കുമാരി, രാധാ ബാബു, മഞ്ജുള ദേവി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നിർമ്മല കെ പി നന്ദി പറഞ്ഞു.വിവിധ കലാപരിപാടികളുടെ യാണ് വാർഷികം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *