ഉപ്പള: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയി ലെ കുഞ്ചത്തൂർ മാടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമു ട്ടി. വിവരമറിഞ്ഞ് എത്തിയ പോലീസ് ലാത്തി വീശി. 17 പേർക്കെതിരെ കേസെടുത്തു. ഒരാൾ അറസ്റ്റിൽ.
ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. മാടയിൽ നിന്ന് ബി എസ് നഗർ പോകുന്ന റോഡിലെ ക്ലബ്ബിന് മുമ്പിൽ വെച്ചാണ് ഇരുവിഭാഗം ആൾക്കാർ നിസാര പ്രശ്നത്തെ ചൊല്ലി സംഘട്ടനത്തിൽ ഏർപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ലാത്തിവീശി ഓടിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേർത്തു. സംഭവത്തിൽ എസ് ഐ അജയ് എസ് മേനോൻ്റെ പരാതിപ്രകാരം മാടയിലെ ഭൂഷൺ കുമാർ (32), ബി എസ് നഗറിലെ മുഹമ്മദ് ബിലാൽ (27) എന്നിവരടക്കം 17 പേർക്കെതിരെ കേസെടുത്തു. ഇവരിൽ മുഹമ്മദ് ബിലാലി നെ പോലീസ് അറസ്റ്റു ചെയ്തു.













Leave a Reply