കാഞ്ഞങ്ങാട് പാണത്തൂർ മലയോര മേഖലകളിൽ ഓടുന്ന ബസ്സുകളുടെ മിന്നൽ സമരം പിൻവലിച്ചു.

രാജപുരം:കാഞ്ഞങ്ങാട് പാണത്തൂർ മലയോര മേഖലകളിൽ ഓടുന്ന ബസ്സുകളുടെ മിന്നൽ സമരം പിൻവലിച്ചു.സ്വകാര്യ ബസ് കണ്ടക്ടറെ രാജപുരം സിഐ മർദ്ദിച്ചു എന്ന് ആരോപിച്ച്
കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിരുന്നു . പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയ റഷാദ് ബസിലെ കണ്ടക്ടറായ സുനിൽ കുമാറിനെ രാജപുരം സി ഐ മർദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയത് .

അപ്രതീക്ഷിതമായി ഉണ്ടായ മിന്നൽ പണിമുടക്ക് നിരവധി യാത്രകാരും   വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരെയാണ് വഴിയിൽ ആയത്.   രാജപുരം സ്റ്റേഷനിൽ എത്തി ഇരുകൂട്ടരും സിഐ രാജേഷിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *