കാഞ്ഞങ്ങാട്: പ്രശസ്ത നാടൻ പാട്ടുകലാകാരനും നാടകപ്രവർത്തകനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനർജിയെ
നാട്ടുകലാകാരക്കൂട്ടം കാസർഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാർ ക്ലബ്ബിൽ നടന്ന അനുസ്മരണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. അനീശൻ ഉദ്ഘാടനം ചെയ്തു. നാട്ടുകലാകാര ക്കൂട്ടം ജില്ലാ പ്രസിഡണ്ട് ജയൻ കാടകം അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഷൈജു ബിരിക്കുളം അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ മടിക്കൈ,ചെറുവത്തൂർ മേഖല സെക്രട്ടറി സജിത്ത് അച്ചാംതുരുത്തി,ജില്ലാ നിർവാഹക സമിതി അംഗം രവി വാണിയമ്പാറ എന്നിവർ സംസാരിച്ചു. റെഡ് സ്റ്റാർ ക്ലബ് കലാ വിഭാഗം കൺവീനർ സന്തോഷ് ഒഴിഞ്ഞവളപ്പ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.ശരത് കൃഷ്ണൻ നന്ദിയും പറഞ്ഞു.തുടർന്ന് സുരേഷ് പള്ളിപ്പാറയുടെ നേതൃത്വത്തിൽ നടന്ന ‘ബാനർജി പാട്ടോർമ്മ’ ശ്രദ്ധേയമായി.

നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മിറ്റി പിഎസ്.ബാനർജി അനുസ്മരണവും പാട്ടോർമ്മയും സംഘടിപ്പിച്ചു












Leave a Reply