ഉദിനൂർ: മഹാത്മാ പാലിയേറ്റീവ് സൊസൈറ്റി ഉദിനൂരിന്റെ നേതൃത്വത്തിൽ
നടന്നുവരുന്ന പ്രതിമാസ സൗജന്യ രക്തപരിശോധന ക്യാമ്പിന്റെ ഭാഗമായി
രക്തപരിശോധനയിൽ പങ്കെടുക്കുന്നവർക്ക്
ഫാമിലി ഹെൽത്ത് കാർഡ് വിതരണം ചെയ്തു.തൃക്കരിപ്പൂർ മെഡിസ്പോട്ടിന്റെ സഹകരണത്തോടെയാണ് ഫാമിലി ഹെൽത്ത് കാർഡ് നൽകിയത്.45ാമത്
ക്യാമ്പിൽ വെച്ച് മഹാത്മാ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്
കെ.വി.ജതീന്ദ്രൻ ഹെൽത്ത് കാർഡുകൾ കൈമാറി.സെക്രട്ടറി വി.വി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എം.വി.പ്രദീപ്, ആർ. സതീശൻ മാസ്റ്റർ,വി. ചന്ദ്രൻ, പി.വി. മണികണ്ഠമാരാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഉദിനൂർ മഹാത്മാ പാലിയേറ്റീവ് സൊസൈറ്റി ഫാമിലി ഹെൽത്ത് കാർഡ് വിതരണം ചെയ്തു












Leave a Reply