ബളാംതോട് – കേരള സീനിയർ സിറ്റിസൺസ് ഫോറം ബളാംതോട് യൂണിറ്റ് സമ്മേളനം ബളാംതോട് സഹൃദയ ക്ലബ് ഹാളിൽ വെച്ചു നടന്നു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. പി.എം ഫിലിപ്പ് അദ്ധക്ഷതവഹിച്ചു.
മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, മലയാളത്തിൻ്റെ സ്നേഹഭാജനമായ പ്രൊഫസർ എം.കെ സാനു, ചലചിത്ര – മിമിക്രി താരം കലാഭവൻ നവാസ്, വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റു മരിച്ച ക്ഷീര കർഷകൻ മേലെത്ത് കുഞ്ഞികുണ്ടൻ നായർ, തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി മിഥുൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സംഘടനാ ശാക്തീകരണം സ്വാതന്ത്ര്യ ദിനാഘോഷം കേന്ദ്രപദ്ധതി പ്രകാരം വിവിധ ഉപകരണങ്ങൾ നൽകുന്ന ക്യാമ്പ് ഭാവി പ്രവർത്തനങ്ങൾ ഒക്കെ വിശദമായ ചർച്ചക്ക് വിധേയമായി.
മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ട്രയിൻ യാത്രാ നിരക്ക് ഇളവ് പുനഃസ്ഥപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കി. യൂണിറ്റ് സെക്രട്ടറി കെ മണി സ്വാഗതം പറഞ്ഞു.
കേരള സീനിയർ സിറ്റിസൺസ് ഫോറം ബളാംതോട് യൂണിറ്റ് സമ്മേളനം ബളാംതോട് സഹൃദയ ക്ലബ് ഹാളിൽ വെച്ചു നടന്നു.












Leave a Reply