കെ.എസ്‍.ആര്‍.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും പെരിയ മൂന്നാംകടവ് കുണ്ടംകുഴി ബന്തടുക്ക കണ്ണാടിത്തോട് വഴി സുള്ള്യയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉത്തരവായി.

മലയോര ജനതയ്ക്ക് കര്ണ്ണാടകയിലെ സുള്ള്യയുമായി എളുപ്പത്തില് ബന്ധപ്പെടുന്നതിന് സഹായകരമാകുന്ന വിധത്തില് കെ.എസ്.ആര്.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയില് നിന്നും പെരിയ മൂന്നാംകടവ് കുണ്ടംകുഴി ബന്തടുക്ക കണ്ണാടിത്തോട് വഴി സുള്ള്യയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉത്തരവായി. ഈ മേഖലയിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ബസ് ബസ് സര്വ്വീസ് ആരംഭിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് അഭ്യര്ത്ഥിച്ചിരുന്നു.
കാഞ്ഞങ്ങാട് നിന്നും രാവിലെ 6.40 ന് ആരംഭിച്ച് 9.20 ന് സുള്ള്യയിലേക്കും, തിരിച്ച് 09.30-11.45 സുള്ള്യ-കാഞ്ഞങ്ങാട്, ഉച്ചയ്ക്ക് 12.10–2.25 കാഞ്ഞങ്ങാട്-സുള്ള്യ, 02.35 – 04.50 സുള്ള്യ – കാഞ്ഞങ്ങാട് എന്ന ക്രമത്തില് കാഞ്ഞങ്ങാട് നിന്നും സുള്ള്യയിലേക്ക് ബസ് സര്വ്വീസ് ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് ദേശീയപാത വഴി കാസറഗോഡ് എത്തി 6.40 തിരിച്ച് രാത്രി 8 മണിക്ക് കാഞ്ഞങ്ങാട് ഡിപ്പോയില് യാത്ര അവസാനിക്കുന്ന തരത്തിലുള്ള സമയക്രമമാണ് നിലവില് അനുവദിച്ചിട്ടുള്ളത്. പെരിയ, മൂന്നാംകടവ്, കുണ്ടംകുഴി, കുറ്റിക്കോല്, ബന്തടുക്ക തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്ക്ക് ഏറെ ഉപകാരപ്രദമാകുന്ന സര്വ്വീസ് എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്ക്ക് നിര്ദ്ദേശം നല്കി.
-സി.എച്ച്.കുഞ്ഞമ്പു എം.എല്.എ

Leave a Reply

Your email address will not be published. Required fields are marked *