കള്ളാർ വൈഷ്ണവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി രൂപീകരണം നടന്നു. പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. വൈഷ്ണവം ബാലഗോകുലം രക്ഷാധികാരി കുഞ്ഞിക്കണ്ണന്റെ സാന്നിധ്യത്തിൽ തമ്പാൻ മഞ്ഞങ്ങാനം സ്വാഗതം പറഞ്ഞു. ആഘോഷ പ്രമുഘ് സുധീഷ് കള്ളാർ അധ്യക്ഷനായി. ആഘോഷ സമിതി രക്ഷാധികാരികളായി കെ. വി.കുഞ്ഞിക്കണ്ണൻ കള്ളാർ, ശ്രീധരൻ പൂതത്താൻ മൂല, വേണു നാടക്കോൽ എന്നിവർ സംസാരിച്ചു. ആഘോഷ പ്രമുഖ് ആയി സുധീഷ്, സഹ ആഘോഷ പ്രമുഖ വേണുഗോപാലൻ കള്ളാർ, ചെയർമാനായി മനു, എംവൈസ് ചെയർമാൻമാരായി ബാലകൃഷ്ണൻ മുണ്ടോട്ട്, ജയരാജൻ പൊടിപ്പളം, കുഞ്ഞിരാമൻ കാവുങ്കൽ എന്നിവരെയും സെക്രട്ടറിയായി ഈശ്വര ശർമ, ജോയിൻ സെക്രട്ടറിയായി രശ്മി കെ പി, ഖജാൻജിയായി സുധാകരൻ വണ്ണാത്തിക്കാനം എന്നിവരെയും യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ആഘോഷസമിതി രൂപീകരിച്ചു. ബാലഗോകുലം ജില്ലാ ആഘോഷ സമിതി കാര്യദർശി രാമചന്ദ്രൻ കരിവേടകം ശ്രീകൃഷ്ണ ജയന്തി സന്ദേശവും മുഖ്യപ്രഭാഷണവും നടത്തി. സന്തോഷ് കുമാർ. പി ആഘോഷ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ശ്രീകൃഷ്ണജയന്തി ആഘോഷം ഭക്തി ആദരപൂർവ്വം ആഘോഷമായി നടത്താൻ തീരുമാനിച്ചു. ആഘോഷ സമിതി ആഘോഷ പ്രമുഖ സുധീഷ് നന്ദി പറഞ്ഞു.
കള്ളാർ വൈഷ്ണവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി രൂപീകരണം നടന്നു.












Leave a Reply