അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

 

ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാശിവരാത്രി, റംസാന്‍, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിനങ്ങളുണ്ട്. ഏപ്രിലില്‍ അംബേദ്കര്‍ ജയന്തിയും വിഷുവും മെയില്‍ മെയ് ദിനവും ബക്രീദും അവധികളാണ്. ഓണം സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബര്‍ 13നും നാലാം ഓണം സെപ്റ്റംബര്‍ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബര്‍ 15നുമാണ്. സെപ്റ്റംബര്‍ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *