കാസർകോട്: കോട്ടക്കണി സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലകൃഷ്ണൻ–ശശികല ദമ്പതികളുടെ മകൻ സോനാൽ (24) ആണ് മരിച്ചത്.
എംബിഎ പഠനം പൂർത്തിയാക്കിയ സോനാൽ സുഹൃത്തുക്കൾക്കൊപ്പം ബെഡ്ഷീറ്റ് വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് താമസസ്ഥലത്തെ മുറിയിൽ സോനാലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒൻപതോടെ മരണവിവരം വീട്ടുകാർക്ക് ലഭിച്ചു.
ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് സംസ്കാരം നടക്കും. സഹോദരങ്ങൾ: ശാലിനി, സ്നേഹ.












Leave a Reply