ബന്തടുക്ക: 2027 ജനുവരി 7 മുതൽ 14 വരെ നടക്കുന്ന ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് പോസ്റ്റർ ഏണിയാടി ജമാഅത്ത് ഖാളി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ
പ്രകാശനം ചെയ്തു. ഉറൂസ് മുബാറക്കിന്റെ വിജയകരമായ നടത്തിപ്പിനായി പുതിയ സംഘാടക സമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ജമാഅത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി പട്രമൂല, സെക്രട്ടറി കെ.ടി. മജീദ്, ട്രഷറർ അബ്ദുൽ ഖാദർ എന്നിവരുടെയും മറ്റു ജമാഅത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പുതിയ ഭാരവാഹികൾ
– ചെയർമാൻ: ജലീൽ എ.എ.
– ജനറൽ സെക്രട്ടറി: ഹക്കീം അംജദി
– ട്രഷറർ: അബൂബക്കർ കുമ്പക്കോട്
– വൈസ് പ്രസിഡന്റുമാർ: ഹാരിസ് പുനത്തിൽ, ഉസ്മാൻ കൂട്, റഹീം ഏണിയാടി
– സെക്രട്ടറിമാർ: അമീർ മൂല, മഹ്റൂഫ്, ഫായിസ് എം., ശിഹാബ് പുനത്തിൽ
ഉറൂസിന്റെ വിജയകരമായ നടത്തിപ്പിനായി ആവശ്യമായ ഒരുക്കങ്ങൾ പുതിയ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.












Leave a Reply