പനത്തടി: പനത്തടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന എം.സി.ആർ.സി. സ്കൂളിന്റെ പ്രധാന ആവശ്യങ്ങളായ കുടിവെള്ളം, സ്വന്തമായി വാഹന സൗകര്യം, സുരക്ഷാ മതിൽ, കളിസ്ഥലം, കുട്ടികൾക്കുള്ള തൊഴിൽപരിശീലന സൗകര്യങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വെച്ച് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂറിന് നിവേദനം നൽകിയത്.
പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ജയകുമാർ, പനത്തടി ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ. ജെ. ജെയിംസ്, ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വി. ഡി. ജോഷി, രാജീവ് തോമസ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.












Leave a Reply