അമ്പലത്തറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) കോടോം-ബേളൂർ യൂണിറ്റ് കുടുംബമേളയും നാരായണൻ അമ്പലത്തറ രചിച്ച ‘പഞ്ചമൻ’ പുസ്തകത്തിന്റെ പ്രകാശനവും പാറപ്പള്ളി ഗ്രാമസേവാകേന്ദ്രത്തിൽ നടന്നു. ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാലയുടെ സഹകരണത്തോടെയാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്.
സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു. കഥാകാരൻ വി. സുരേഷ്കുമാർ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ എം.കെ. ഗോപകുമാർ പുസ്തകപരിചയം നടത്തി. കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി.പി. അധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവ് നാരായണൻ അമ്പലത്തറ മറുപടി പ്രസംഗം നടത്തി.
കെ.എസ്.എസ്.പി.യു. പരപ്പ ബ്ലോക്ക് പ്രസിഡന്റ് എ.കെ. ആൻഡ്രൂസ്, സെക്രട്ടറി പി. ബാബുരാജൻ, ജോയിന്റ് സെക്രട്ടറി കെ. വസന്തകുമാർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വിജയകുമാരി, എ. ബാലചന്ദ്രൻ, കെ.പി. മോഹനൻ, യൂണിറ്റ് പ്രസിഡന്റ് പി. ഗോപി, വായനശാല സെക്രട്ടറി പ്രസീത എ.വി. എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി എം.ടി. മേഴ്സി സ്വാഗതവും ജോയിന്റ് സെക്രട്ടറി വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറി.












Leave a Reply