പനത്തടി: ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ദിനാചരണം നടത്തി. ദിനാചരണം രാജപുരം പോലീസ് സബ് ഇൻസ്പെക്ടർ കരുണാകരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ് പിസി കേഡറ്റുകൾക്ക് ദേവമിത്രയും, ദേവനന്ദ സതീഷും പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. അഡിഷണൽ ഡ്രിൽ ഇൻസ്ട്രർ സുഗന്ധിയും സ്കൂൾ (ഹെഡ്മാസ്റ്റർ ഇൻ ചാർജ്) റിനി ടീച്ചർ, സിപിഓ മാരായ ദീപേഷ്, കമലാക്ഷി എന്നിവർ കേഡറ്റുകൾക്ക് ആശംസകൾ അറിയിച്ചു. 2010 മുതലാണ് കേരളത്തിൽ എസ്പിസി രൂപം കൊണ്ടത് സ്കൂളിൽ പതിനഞ്ചാം വാർഷികം വിവിധ കലാ കായിക പരിപാടിയോടു കൂടി ആഘോഷിച്ചു.
ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ദിനാചരണം നടത്തി.










Leave a Reply