രണ്ടു ദിവസമായി നീണ്ടു നിൽക്കുന്ന “വർണ്ണം” സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു.

പാണത്തൂർ :
കൗമാര കലക്ക് ഇന്ന് തുടക്കം പാണത്തൂർ ഗവൺമെന്റ് വെൽഫെയർ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. പിടിഎ വൈസ്പ്രസിഡണ്ട് സലീം.കെ.സി.യുടെ അദ്ധ്യക്ഷതയിൽ ഹെഡ് മിസിസ്സ് സിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് പി. രഘുനാഥ് വർണ്ണം 2026 ന് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. പാണത്തൂരിന്റെ കലാകാരി തിയറ്റർ ആർട്ടിസ്റ്റ് ശ്രീലക്ഷ്മി.ബി.(കല്ലു കല്യാണി) മുഖ്യാതിഥി ആയി. വാർഡ് മെമ്പർ റീനാ തോമസ്സ്, സീനിയർ അസിസ്റ്റന്റ് റോബിൻ. എം. കെ, മദർ പി ടി എ പ്രസിഡണ്ട് പുഷ്പ എന്നിവർ വർണ്ണോത്സവത്തിന് ആശംസകൾ നൽകി. സ്റ്റാഫ് സെക്രട്ടറി സുമതി പി. കെ.നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *