കള്ളാർ: കള്ളാർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു.
ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ പി., വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയി പി.എൽ., മെമ്പർമാരായ ലിറ്റി ജോസ്, മിനി ഫിലിപ്പ്, സാബു സി.എം. എന്നിവർ ആശംസകൾ നേർന്നു.
ഓർത്തോപീഡിക്സ്, ഇ.എൻ.ടി., നേത്രരോഗ വിഭാഗം, ജനറൽ മെഡിസിൻ, ത്വക്ക് രോഗ വിഭാഗം എന്നിവയിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കി. ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളും വിതരണം ചെയ്തു. കൂടാതെ, വയോജനങ്ങൾക്ക് ആവശ്യമായ കാൽമുട്ട് ക്യാപ്പുകൾ, വാക്കറുകൾ, വാക്കിങ് സ്റ്റിക്കുകൾ തുടങ്ങിയ സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. ആയുർവേദ ഡോക്ടറുടെ സേവനവും ആയുർവേദ മരുന്നുകളും ക്യാമ്പിൽ ലഭ്യമാക്കി.
176 പേർ ക്യാമ്പിൽ പങ്കെടുത്തു. ഇംപ്ലിമെന്റിങ് ഓഫീസർ ഡോ. ജാക്വിലിൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അനി തോമസ് നന്ദിയും അറിയിച്ചു.
വയോജനങ്ങളുടെ ആരോഗ്യസംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചത്.












Leave a Reply