ഒരേ രാത്രി രണ്ടിടങ്ങളിൽ മോഷണം നടത്തിയ രണ്ട് സ്ഥിരം കുറ്റവാളികളെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട്: ഒരേ രാത്രി രണ്ടിടങ്ങളിൽ മോഷണം നടത്തിയ രണ്ട് സ്ഥിരം കുറ്റവാളികളെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് ചിറ്റൂർ ആയിരൂർ കുളക്കൽ പറമ്പ് ആയിരൂർ ജലീൽ എന്ന ‘ഷട്ടർ ജലീൽ’ (39), പാലക്കാട്: ആലത്തൂർ , വണ്ടാഴി സ്വദേശി വിശ്വനാഥൻ (55) എന്നിവരെയാണ് കണ്ണൂരിൽ വെച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 3-ന് രാത്രി 10:00 മണിക്കും സെപ്റ്റംബർ 4-ന് പുലർച്ചെ 4:00 മണിക്കും ഇടയിൽ എൻമകജെ ഓണിബാഗിലിൽ താമസിക്കുന്ന ശാന്തപ്പനായക്കിന്റെ ഭാര്യ. പാർവതിയുടെ വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും,മറ്റൊരു വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളുമാണ് പ്രതികൾ കവർച്ച ചെയ്തത്.
പരിസരത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രികരിച്ചും മുൻകാല മോഷണക്കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക സൂചനകൾ പോലീസിന് ലഭിക്കുന്നത്. അന്വേഷണത്തിൽ ഇവർ കണ്ണൂർ ജില്ലയിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ സുനിൽ കുമാർ ടി യുടെ നിർദ്ദേശപ്രകാരം എസ് ഐ വിനോദ് കുമാർ പി.ബി, എ.എസ്.ഐ സിനീഷ് സിറിയക്, എസ്.സി.പി.ഒ ഗോകുൽ എന്നിവരടങ്ങിയ പോലീസ് സംഘം ഒക്ടോബർ 12-ന് വൈകുന്നേരത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *