കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു

 

പാണത്തൂർ: കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കൺവെൻഷനും വിവിധ മേഖലകളിൽ വർഷങ്ങളായി തൊഴിൽ ചെയ്യുന്ന പ്രവാസി കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

മേഖലാ കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ വി.ആർ. അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ കെ.വി. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

പനത്തടി ഗ്രാമപഞ്ചായത്ത് അംഗം പ്രസീത റാണി, ഏരിയ സെക്രട്ടറി റോണി ആന്റണി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ പി.എൻ., ഏരിയ കമ്മിറ്റി അംഗം കുഞ്ഞാമ്മദ് ചാപ്പക്കാൽ എന്നിവർ ആശംസകൾ നേർന്നു.

മേഖലാ സെക്രട്ടറി പി.കെ. മുനീർ സ്വാഗതവും അസീസ് ചാപ്പക്കാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *