കള്ളാർ പനത്തടി പഞ്ചായത്ത് തല സർഗോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

രാജപുരം:വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കള്ളാർ പനത്തടി പഞ്ചായത്ത് തല സർഗോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിൽ വരുന്ന വായനശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്കൂൾ വിഭാഗത്തിലെ ബാലവേദി വിദ്യാർഥികൾക്കാണ് സർഗോത്സവം സംഘടിപ്പിച്ചത്. മത്സരത്തിൽ യുവശക്തി ചാമുണ്ഡികുന്ന് ഒന്നാം സ്ഥാനവും, എംവിഎസ് മാച്ചിപ്പള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് നിർവഹിച്ചു. വാർഡ് മെമ്പർ കെ അനിലാകുമാരി അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി ദിലീപ്കുമാർ, താലൂക്ക് വൈസ് പ്രസിഡൻ്റ് എ കെ രാജേന്ദ്രൻ, കെ പത്മനാഭൻ , വി എം ബേബി, ജി എസ് രാജീവൻ, കെ ബി ഷാബു, അഖില ജോൺ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി പി പത്മകുമാർ സ്വാഗതവും, കൺവീനർ സി ഗംഗാധരൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പത്മകുമാരി സമ്മാന ദാനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *