കള്ളാർ റെയ്ഞ്ച് മുസാബഖ: സ്വാഗതസംഘം ഓഫീസ് തുറന്നു

അമ്പലത്തറ: ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ കള്ളാർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇസ്ലാമിക സാഹിത്യ മത്സരമായ ‘മുസാബഖ’ ഒക്ടോബർ 20, 21 തീയതികളിൽ പാറപ്പള്ളിയിൽ നടക്കും.പരിപാടിയുടെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം പാറപ്പള്ളിയിൽ ഇബ്രാഹിം ഹാജി ഒടയംചാൽ നിർവഹിച്ചു. പോസ്റ്റർ പ്രകാശനം മുനമ്പം മഹമൂദ് ഹാജി, സി.കെ. ഉമ്മർ ഹാജി കൊട്ടോടിക്ക് നൽകി നിർവഹിച്ചു.

പാറപ്പള്ളി മുദരീസ് മുനീർ ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി. സ്വാഗതസംഘം ചെയർമാൻ ഹാജി അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുറഹ്മാൻ പാണത്തൂർ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.

ജലീൽ ദാരിമി പാണത്തൂർ, സുലൈമാൻ മൗലവി ഇരിയ, എം.കെ. ഹസൈനാർ കുണ്ടടുക്കം, എ. ഉമ്മർ പാറപ്പള്ളി, ഹമീദ് ബാവ ചുള്ളിക്കര, അബ്ദുള്ള ഹാജി മയൂരി, ഹംസ ഹാജി ഒടയംചാൽ, റഹ്മാൻ അമ്പലത്തറ, കെ.എം. ഹസൈനാർ ഹാജി, സി.എച്ച്. ഷെരീഫ്, ടി. അബ്ദുസ്സമദ്, കെ.എം. കരീം, സി.എച്ച്. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുസ്സമദ് അഷറഫി സ്വാഗതവും കെ.എം. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

മുസാബഖയുടെ ഭാഗമായി ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് നാലിന് മൂന്നാം മൈലിൽനിന്ന് വിളംബരജാഥ ആരംഭിച്ച് പാറപ്പള്ളിയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *