സരസമ്മ ചേച്ചിയുടെ ജൻമദിനത്തിൽ ആശംസകളുമായി ബിജെപി പ്രവർത്തകർ.

പാണത്തൂർ : ജന്മദിനത്തിൽ അപ്രതീക്ഷിതമായി വീട്ടിലെത്തിയവരെ കണ്ട് സരസമ്മ ചേച്ചിക്ക് ആശ്ചര്യം. പാണത്തൂരിലെ പള്ളിയേമ്പിൽ കൃഷ്‌ണൻ ഗുരുസ്വാമിയുടെ ഭാര്യ സരസമ്മ ചേച്ചിയുടെ ജന്മദിനത്തിലാണ് ആശംസകളുമായി ബിജെപി പ്രവർത്തകർ വീട്ടിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് സരസമ്മ ചേച്ചിയെ ആദരിക്കുന്നതിനായി മധുര പലഹാരങ്ങളുമായി പ്രവർത്തകർ വീട്ടിലെത്തിയത്. ബിജെപി മണ്ഡലം ജന: സെക്രട്ടറി കെ.കെ വേണുഗോപാൽ ഷാൾ അണിയിച്ച് സരസമ്മ ചേച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്ര സറളായ, എസ്.ടി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ എം ഷിബു, പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് മോഹനൻ കോട്ടക്കുന്ന്, സെക്രട്ടറി ഉദയൻ വളപ്പിൽ, കമ്മിറ്റി അംഗങ്ങളായ എം ദാമു, ഗണേശൻ നായക്ക്, ബി.എം.എസ് നേതാവ് തങ്കച്ചൻ പി.ജെ, ദേവപ്പു നായക്ക്, ബിനീഷ് വളപ്പിൽ എന്നിവരും ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *