
രാജപുരം: ഛാത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടി പ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടികെ നാരായണൻ, മണ്ഡലം പ്രസിഡൻ്റ് മാരായ എം എം സൈമൺ, വി മധുസൂദനൻ ബാലൂർ ,വി കെ ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, എം യു തോമസ്സ് റോയി ആശാരി കുന്നേൽ എന്നിവർ സംസാരിച്ചു.












Leave a Reply