പാണത്തൂർ :കേരളാ പോലീസും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്ത മായ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട 2.0 പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പത്മകുമാരിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു.
രാജപുരം പോലീസ് സബ് ഇൻസ്പെക്ടർ അസീസ് പഞ്ചായത്തിന്റെ തൂഫാൻ വാര്യർമാർക്ക് ലഹരിക്കെതിരെയുള്ള പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ASI മാരായ പവിത്രൻ, സത്യപ്രകാശ്, സുഗന്ധി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ജയിംസ്, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ രതീഷ്, വേണുഗോ |പാൽ, ഷിബു പാണത്തൂർ, ഐസി ഐസക് ,രാധിക CDS ചെയർപേഴ്സൺ വിദ്യ എന്നിവർ ആശംസ നേർന്നു. ASI സുഗന്ധി ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സും നടത്തി. തുടർന്നു തൂ ഫാൽ വോളണ്ടിയർ മാർക്ക് ബാഡ്ജ് വിതരണവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടിക്കാർ പൊതുജനങ്ങൾ, സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.












Leave a Reply