പെരുതടി തണൽ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പനത്തടി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ പെരുതടി – പുളിoകൊച്ചി റോഡിന്റെ ഇരു ഭാഗത്തുo വളർന്ന കാട് കൊത്തി വൃത്തിയാക്കി.
പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി.രതീഷ് ഉദ്ഘാടനം ചെയ്തു
സംഘം പ്രസിഡന്റ് മാധവൻ എം അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി സുരേഷ് , പെരുതടി വനസംരക്ഷണസമിതി താൽക്കാലിക പ്രസിഡന്റ് സനൽകുമാർ സി എസ് , പെരുതടി സ്കൂളിലെ അധ്യാപകൻ ചന്തപ്പൻ. സി, എന്നിവർ സംസാരിച്ചു
സംഘം സെക്രട്ടറി ദിലീപ് കുമാർ ബി സ്വാഗതവും സംഘം ഖജാൻജി മനോജ് കുമാർ നന്ദിയും രേഖപ്പെടുത്തി സംഘാംഗങ്ങളും നാട്ടുകാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു
പെരുതടി – പുളിoകൊച്ചി റോഡിന്റെ ശുചീകരണം നടത്തി












Leave a Reply