അമ്പലത്തറ: ഭിന്നശേഷിക്കാരായ കുട്ടികളെ അകറ്റിനിർത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ജീവകാരുണ്യ പ്രവർത്തകനും വ്യവസായ സംരംഭകനുമായ എസ്. ഹരിഹരൻ പറഞ്ഞു.
ചിൽഡ്രൻ റീയുണൈറ്റഡ് ഫൗണ്ടേഷനും അമ്പലത്തറ സ്നേഹവീടും സംയുക്തമായി സംഘടിപ്പിച്ച ന്യൂറോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ ആരോഗ്യപരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിന് സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആരോഗ്യപരിചരണത്തിലും വളർച്ചയിലും മാതാപിതാക്കളുടെ സജീവ പങ്കാളിത്തവും പിന്തുണയും നിർണായകമാണെന്നും ഹരിഹരൻ കൂട്ടിച്ചേർത്തു.
അഡ്വ. ടി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. പത്മനാഭൻ, പത്മനാഭൻ പടിഞ്ഞാറ്, ദേവരാജ്, രാംമോഹൻ, പ്രസാദ്, ഷൗക്കത്ത്, എൽ. മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു.
സ്നേഹവീട് ഏർപ്പെടുത്തിയ സ്നേഹോപഹാരം എസ്. ഹരിഹരന് മുനീസ അമ്പലത്തറ കൈമാറി. ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാർക്കുള്ള സ്നേഹോപഹാരം എസ്. ഹരിഹരൻ വിതരണം ചെയ്തു.
ഡോ. ശ്രുതി, ഡോ. സ്വരൂപ് കെ. രാജ്, ഡോ. ടി.വി. പത്മനാഭൻ, ഡോ. വി. സുരേഷ്, ഡോ. വി. അഭിലാഷ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അഡ്വ. കെ. പീതാംബരൻ നന്ദിയും പറഞ്ഞു.
സ്നേഹവീട്ടിലെ തെറാപ്പിസ്റ്റുമാർ, അധ്യാപകർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വളണ്ടിയർമാർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. നൂറോളം കുട്ടികൾ ക്യാമ്പിൽ ആരോഗ്യപരിശോധനയ്ക്ക് വിധേയരായി.












Leave a Reply