പനത്തടി വെള്ളക്കല്ലിൽ ശോഭ ഏ.വി. അന്തരിച്ചു

പനത്തടി: പനത്തടി വെള്ളക്കല്ലിൽ താമസിക്കുന്ന ശോഭ ഏ.വി. (39) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.പൂടുംകല്ലിലെ ചുമട്ടുതൊഴിലാളി ഗോപി കെ. കക്കയത്ത് ആണ് ഭർത്താവ്. മക്കൾ: അനശ്വർ, അഭിഷേക്. ഇരുവരും ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.പരേതനായ അമ്പലത്തറ ചുണ്ണംകുളത്തെ ആമ്പിലേരി കണ്ണന്റെയും കുഞ്ഞമ്മാറിന്റെയും മകളാണ്. രാജൻ ഏ.വി., ശ്രീജ ഏ.വി. എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *